Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistani Citizens

Middle East and Gulf

ക്രി​മി​ന​ൽ മാ​ഫി​യ‌: പാ​ക്കി​സ്ഥാ​നി​ക​ളെ കൂ​ട്ട​ത്തോ​ടെ നാ​ടു​ക​ടത്തി സൗ​ദിയും ​യു​എ​ഇയും

ദു​ബാ​യി: വി​ദേ​ശ​ത്ത് സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രേ സൗ​ദി അ​റേ​ബ്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി.

ഈ ​വ​ർ​ഷം യാ​ച​ക​വൃ​ത്തി ആ​രോ​പി​ച്ച് സൗ​ദി അ​റേ​ബ്യ മാ​ത്രം 24,000 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി. രാ​ജ്യ​ത്തു പ്ര​വേ​ശി​ച്ച​ശേ​ഷം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്ന കേ​സു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പാ​ക് പൗ​ര​ന്മാ​ർ​ക്ക് വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ചെ​യ്തു.

അ​തേ​സ​മ​യം, സൗ​ദി​യു​ടെ​യും യു​എ​ഇ​യു​ടെ​യും ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2025ൽ ​പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ 66,154 യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് പി​ടി​കൂ​ടു​ക​യും തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഭി​ക്ഷാ​ട​ന​ക്കു​റ്റം ചു​മ​ത്തി സൗ​ദി ഈ ​വ​ർ​ഷം 24000, ദു​ബാ​യി 6000, അ​സ​ർ​ബൈ​ജാ​ൻ 2,500 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. സൗ​ദി​യി​ലേ​ക്കു ക​ട​ക്കാ​ൻ ഭി​ക്ഷാ​ട​ക​ർ ഉം​റ വീ​സ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ റി​യാ​ദ് പാ​ക്കി​സ്ഥാ​നോ​ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൗ​ദി മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഭി​ക്ഷാ​ട​ന​വ്യ​വ​സാ​യം പാ​ക് മാ​ഫി​യ സം​ഘ​ടി​ത​മാ​യി ചെ​യ്യു​ന്നു​വെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ക​യാ​ണെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

Latest News

Up